അമൃതം ഗമയ:

അമൃതം ഗമയ:
കൗമാരകാലത്തിൻ പ്രാരംഭദശയിൽ
മരണഭയമെന്നെ ഗ്രസിച്ചിരുന്നു
ആത്മാർത്ഥമാം പ്രാർത്ഥനയെത്രയെൻ
ചുവരുകൾ ആ കാലമത്രയും കേട്ടിരുന്നു

കാലമല്പം കഴിഞ്ഞപ്പോളാത്മീയ
ചിന്തയിൽ ആകൃഷ്ടനായി ഞാൻ
ഗീതതൻ ആശയ സംഗ്രഹമടങ്ങിയ
പുണ്യഗ്രന്ഥങ്ങളിലഭയം തേടി

ജീവിതപന്ഥാവിൽ പിന്നെയുമേറെ
ദൂരങ്ങൾ താണ്ടി ഞാനിവിടെയെത്തി
മരണത്തിനപ്പുറമെന്തെന്ന ചോദ്യവും
പേറിയുഴലും അഭിനവ ശ്വേതകേതുവായി

മോക്ഷമെന്ന ഗഹനാശയമറിയുവാൻ
ഈ ജന്മമൊട്ടുമേ പര്യാത്മല്ല
ജന്മാന്തരങ്ങൾക്കൊടുവിലമൃതത്വ
ലബ്ധിയുണ്ടാകുമെന്നാശ്വസിക്കാം….
രാംനാഥ് പി

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: